Saturday February 16th, 2019 - 3:04:pm
topbanner

മെസ്സിയേയും ബഫണിനെയും പിന്തള്ളി; റൊണാള്‍ഡോ മികച്ച യൂറോപ്യന്‍ താരം

NewsDesk
മെസ്സിയേയും ബഫണിനെയും പിന്തള്ളി; റൊണാള്‍ഡോ മികച്ച യൂറോപ്യന്‍ താരം

മൊണാക്കോ: റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള ബഹുമതി സ്വന്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരക്രമത്തിന്റ നറുക്കെടുപ്പു വേളയിലാണു യുവേഫയുടെ പ്രഖ്യാപനം. ലയണല്‍ മെസ്സി, ബഫണ്‍ എന്നിവരെ പിന്തള്ളിയാണു റൊണാള്‍ഡോ മൂന്നാംവട്ടം യൂറോപ്പിലെ മികച്ച താരമായത്. മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ലാ ലിഗ കഴിഞ്ഞ സീസണില്‍ 25 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനൊ ചാമ്പ്യന്‍സ് ലീഗില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 ഗോളും നേടി. റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തുര്‍ച്ചയായി രണ്ടാംതവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.

ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ പങ്കെടുത്ത ടീമുകളുടെ 80 പരിശീലകരും യൂറോപ്യന്‍ സ്‌പോര്‍ട്‌സ് മീഡിയയിലെ 55 പത്രപ്രവര്‍ത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.

ഈ സീസണിലെ മികച്ച ഗോള്‍കീപ്പറായി ബഫണെ തിരഞ്ഞെടുത്തപ്പോള്‍ സെര്‍ജിയോ റാമോസാണ് മികച്ച ഡിഫന്‍ഡര്‍. ലൂക്കാ മോഡ്രിച്ച് മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്‌കാരവും ക്രിസ്റ്റ്യാനോയ്ക്കാണ്. പൗലോ ദ്യബാല, മെസ്സി എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനൊ മികച്ച മുന്നേറ്റതാരമായത്.

 

Viral News

Read more topics: Uefa, Cristiano Ronaldo
English summary
Uefa Player of the Year: Cristiano Ronaldo
topbanner

More News from this section

Subscribe by Email