Monday September 24th, 2018 - 11:40:pm
topbanner

ഇന്ത്യ ശ്രീലങ്ക ഏകദിനം; വന്‍ വാതുവെപ്പ് സംഘം പിടിയില്‍

NewsDesk
ഇന്ത്യ ശ്രീലങ്ക ഏകദിനം; വന്‍ വാതുവെപ്പ് സംഘം പിടിയില്‍

ഹൈദരാബാദ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ വന്‍ തുക വാതുവെപ്പ് നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ വെച്ചാണ് സംഘം പിടിയിലായത്.

രണ്ട് സംഘങ്ങളില്‍നിന്നായി അഞ്ച് പേരെ കമ്മീഷണര്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രണ്ടാം ഏകദിനത്തില്‍ ഇവര്‍ വന്‍തുക വാതുവച്ചതായും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചൈതന്യ കുമാര്‍ പറഞ്ഞു.

രണ്ട് ടീമായി പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 2,87,150 രൂപ പിടിച്ചെടുത്തു. ദീപേശ് ജയിന്‍, ഷൈക് ഫരന്‍, നീരജ് മലാനി, സഞ്ജയ് ഗുജറാത്തി, നിലേഷ് കുമാര്‍ എന്നിവരെയാണ് പിടികൂടിയത്.

വന്‍ തുകയ്ക്കു പുറമേ ഇവരില്‍നിന്നു ഒരു എല്‍ഇഡി ടിവിയും രണ്ട് ലാപ്‌ടോപ്പും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read more topics: cricket, Hyderabad, arrest
English summary
Two cricket betting rackets busted in Hyderabad, five arrested
topbanner

More News from this section

Subscribe by Email