Friday September 21st, 2018 - 3:41:pm
topbanner
Breaking News

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍

Jikku Joseph
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍

കൊച്ചി: മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍. ജംഷഡ്പുര്‍ എഫ്.സിക്കെതിരായി 24ന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റാണ് ഇന്ന് വിതരണം ചെയ്യുന്നത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ബോക്സ് ഓഫീസിലാണ് ടിക്കറ്റ് വിതരണം നടക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകളിലൂടെയും ടിക്കറ്റ് വിതരണം നടക്കും.

ബുക്ക്മൈ ഷോ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറില്‍ നിന്നും ലഭ്യമാകും. എന്നാല്‍ മത്സരം നടക്കുന്ന 24-ാം തിയതി ടിക്കറ്റ് വിതരണം ഉണ്ടായിരിക്കുകയില്ല. മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് എം.ജി റോഡിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു.

 

English summary
ticket distribution of kerala blasters will be held in kochi today
topbanner

More News from this section

Subscribe by Email