Tuesday December 18th, 2018 - 7:28:pm
topbanner

വളരെ പാവപ്പെട്ടവനാണ് ; പണത്തിന് ആവശ്യമുള്ളതിനാല്‍ ലാപ്‌ടോപ്പ് മോഷ്ടിച്ചത് ; കള്ളന്‍ ക്ഷമയാചിച്ച് മെയില്‍ ചെയ്തു

suji
വളരെ പാവപ്പെട്ടവനാണ് ; പണത്തിന് ആവശ്യമുള്ളതിനാല്‍ ലാപ്‌ടോപ്പ് മോഷ്ടിച്ചത് ; കള്ളന്‍ ക്ഷമയാചിച്ച് മെയില്‍ ചെയ്തു

മോഷ്ടാവ് കുറ്റസമ്മതം നടത്തി മെയില്‍ അയച്ചു. ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്‍ വിദ്യാര്‍ത്ഥിയോട് മാപ്പു ചോദിച്ച് മെയില്‍ അയയ്ക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു മെയില്‍.

ഫ്‌ളാറ്റ്‌മേറ്റിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്‍ അയച്ച മെയില്‍ സ്റ്റീവ് വാലന്റൈന്‍ എന്ന യുവാവാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. '' നിങ്ങളുടെ ലാപ്‌ടോപ്പ് എടുക്കുന്നതിന് താന്‍ ക്ഷമ ചോദിക്കുകയാണ്. ഞാന്‍ വളരെ പാവപ്പെട്ടവനും പണത്തിന് അത്യാവശ്യമുള്ളയാളാണ്. ഞാന്‍ നിങ്ങളുടെ ഫോണും പേഴ്‌സും അവിടെ വച്ചിട്ടുണ്ട്. ചെയ്ത തെറ്റിന് ഇതൊരു പ്രായച്ഛിത്തം ആകുമെന്ന് വിചാരിക്കുന്നു. നിങ്ങള്‍ ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെന്ന് മനസിലായി. നിങ്ങളുടെ പഠനത്തിന് ആവശ്യമുള്ള ഫയലുകള്‍ ഉണ്ടെങ്കില്‍ ലാപ്‌ടോപ്പില്‍ നിന്ന് അത് അയച്ചു തരാം, ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു, ഇതായിരുന്നു മോഷ്ടാവ് അയച്ച മെയില്‍ .

Read more topics: thief ,student, email
English summary
thief says sorry to student to stole laptop through email
topbanner

More News from this section

Subscribe by Email