Monday April 23rd, 2018 - 2:36:pm
topbanner

അന്നാ ഇവാനോവിക് കളം വിട്ടു; വിരമിച്ചത് 29-ാം വയസ്സില്‍

Jikku Joseph
അന്നാ ഇവാനോവിക് കളം വിട്ടു; വിരമിച്ചത് 29-ാം വയസ്സില്‍

ബെല്‍ഗ്രേഡ്: കോര്‍ട്ടിലെ ഗ്ലാമര്‍ റാണിമാരില്‍ ഒരാളായ സെര്‍ബിയന്‍ ടെന്നീസ് താരം അന്ന ഇവാനോവിക് വിരമിച്ചു. 29-ാം വയസിലാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ഇവാനോവിക് വിരമിക്കുന്നത്. ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഴിയാതെ വന്നതിന തുടര്‍ന്നാണ് താരം കളം വിട്ടത്. ഫേസ്ബുക്കിലൂടെയാണ് താരം വാര്‍ത്ത പുറത്തുവിട്ടത്.

2008ല്‍ റക്ഷ്യന്‍ താരം ദിനാറാസാഫിനയെ തകര്‍ത്ത് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ ജേതാവ് കൂടിയാണ് ഇവാനോവിക്. ഇതിനുപിന്നാലെയാണ് അന്ന ഒന്നാം റാങ്കിലെത്തിയത്. പിന്നീട് റാങ്കിംഗില്‍ അന്ന പിന്നാക്കം പോയി. എന്നാല്‍ 2014ല്‍ ആദ്യ അഞ്ചിലേക്ക് അന്ന വീണ്ടും തിരിച്ചുവന്നു. തൊട്ടടുത്ത വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്താനും കഴിഞ്ഞു. നിലവില്‍ 63-ാം റാങ്കിലാണ് അന്ന.

ഏറെ ദുഷ്‌ക്കരമാണ് എങ്കിലും ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് താരം പറഞ്ഞു. അഞ്ചാം വയസ്സ് മുതല്‍ ടെന്നീസ് കിരീടം സ്വപ്‌നം കണ്ടിരുന്ന തനിക്ക് സ്വപ്‌നതുല്യമായ നേട്ടത്തിലേക്ക് എത്തിച്ചത് അന്നു മുതല്‍ പിന്തുണയ്ക്കുന്ന മാതാപിതാക്കളാണെന്നും താരം പറഞ്ഞു. ജര്‍മന്‍ ഫുട്‌ബോള്‍ താരം ബാസ്റ്റിന്‍ ഷെയ്ന്‍സ്‌റ്റൈഗറുമായി അന്നയുടെ വിവാഹം ഈ വര്‍ഷം നടത്തിയിരുന്നു.

Read more topics: tennis player, stopped, play, reterie
English summary
tennis player stopped play

More News from this section

Subscribe by Email