Saturday April 21st, 2018 - 3:21:pm
topbanner

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യത വെറും 30 ശതമാനമെന്ന് സെവാഗ്

suji
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യത വെറും 30 ശതമാനമെന്ന് സെവാഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യയ്ക്ക് ഇനി ബുദ്ധിമുട്ടേറിയ ദിവസങ്ങളെന്ന് വ്യക്തമാക്കി വീരേന്ദ്ര സെവാഗ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരവ് സാധ്യത വെറും 30 ശതമാനം മാത്രമാണ് ഉളളൂവെന്നാണ് സെവാഗ് വിലയിരുത്തുന്നത്.നമ്മുക്ക് ഈ പരമ്പര വളരെ വളരെ പ്രയാസകരമായാണ് മുന്നേറുന്നത്' സെവാഗ് പറഞ്ഞു.കേപ്ടൗണില്‍ 72 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ശേഷം ഇന്ത്യ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു സെവാഗ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയ്ക്ക് അജിയ്ക്യ രഹാനയടക്കം ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും നാല് ബൗളര്‍മാരു ആവശ്യമാണെന്നും സെവഗ് പറയുന്നു. ഓഫ് സ്റ്റംമ്പിന് പുറത്തെ പന്തുകള്‍ പരമാവധി കളിക്കുന്നത് ഒഴിവാക്കണമെന്നും സെവാഗ് ഉപദേശിക്കുന്നു.

രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തണമെന്ന സൂചനയാണ് സെവാഗ് നല്‍കുന്നത്. കോഹ്‌ലിയും രോഹിത്തും റണ്‍ കണ്ടെത്തേണ്ടത് ഏറെ നിര്‍ണ്ണായകമാണെന്നും വിരേന്ദര്‍ സേവാഗ് പറഞ്ഞു. നേരത്തെ ഗാംഗുലിയും ടീമിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

 

Read more topics: Sehwag, indian team
English summary
team should consider six batsmen four bowlers strategy says Sehwag

More News from this section

Subscribe by Email