Tuesday November 13th, 2018 - 11:41:pm
topbanner

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു; റെയ്ന ടീമില്‍, രഹാനെ പുറത്ത്

Jikku Joseph
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു; റെയ്ന ടീമില്‍, രഹാനെ പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ ബേസില്‍ തമ്പിയും ശ്രേയസ് അയ്യരും ടീമില്‍ നിന്ന് പുറത്തായി. അതേസമയം, സൂപ്പര്‍താരം സുരേഷ് റെയ്‌നയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് പ്രഖ്യാപനത്തിലെ പ്രധാന സവിശേഷത. ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റെയ്‌ന ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി കളിച്ചത്.

ഈ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് റെയ്‌നയ്ക്ക് മടങ്ങിവരവിന് വഴിയൊരുക്കിയത്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനായ അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയ സെലക്ടര്‍മാര്‍ ജയ്‌ദേവ് ഉനദ്ഘട്, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവര്‍ക്കും അവസരം നല്‍കി.

ഫെബ്രുവരി 18-നാണ് സൗത്താഫ്രിക്കയില്‍ ആദ്യ ട്വന്റി-20 മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 21-നും മൂന്നാം മത്സരം ഫെബ്രുവരി 24-നും നടക്കും.

ഇന്ത്യന്‍ ടീം- വിരാട് കോഹ്ലി (ക്യാപ്ടന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, സുരേഷ് റെയ്‌ന, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംമ്ര, ജയ്‌ദേവ് ഉനദ്ഘട്, ഷാര്‍ദുല്‍ താക്കൂര്‍.

Read more topics: team, india, announced, south africa
English summary
team india announced for south africa t20
topbanner

More News from this section

Subscribe by Email