Monday September 24th, 2018 - 3:41:am
topbanner

ഫ്രാന്‍സിനെ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍; റുമാനിയയും അല്‍ബേനിയയും മടങ്ങി

NewsDesk
ഫ്രാന്‍സിനെ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍; റുമാനിയയും അല്‍ബേനിയയും മടങ്ങി

പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ ഗ്രൂപ്പ് എ യില്‍ നിന്നും റുമേനിയയും അല്‍ബേനിയയും പുറത്തായി. ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്.

സ്വിസ് ഗോളി ഹ്യൂഗോ ലോറിസ് ബാറിന് കീഴില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനെ അടുത്ത റൗണ്ടിലെത്തിച്ചത്. ഫ്രാന്‍സ് നേരത്തേ തന്നെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 

ഗ്രൂപ്പിലെ മറ്റൊരു മത്രരത്തില്‍ അല്‍ബേനിയ റുമാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ലെഡിയന്‍ മെമുഷാജിന്റെ ക്രോസില്‍ അര്‍മാണ്ടോ സാദിക്കു നേടിയ ഗോളാണ് തോല്‍വിയിലും തലയുയര്‍ത്തി മടങ്ങാന്‍ അല്‍ബേനിയയെ സഹായിച്ചത്.

Read more topics: Switzerland, France, Euro
English summary
Switzerland 0-0 France: Euro 2016
topbanner

More News from this section

Subscribe by Email