Monday September 24th, 2018 - 5:04:pm
topbanner

ഐപിഎല്ലില്‍ കളിക്കുന്നില്ലെന്ന് വീരേന്ദര്‍ സേവാഗ്

NewsDesk
ഐപിഎല്ലില്‍ കളിക്കുന്നില്ലെന്ന് വീരേന്ദര്‍ സേവാഗ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് വീരു ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനായാണ് ഐപിഎല്ലില്‍ കളിക്കുന്നത്.

അതുകൊണ്ടു തന്നെ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തി ഐപിഎല്ലില്‍ കളിക്കാനില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു. യുവതാരം മനന്‍ വോറയ്ക്ക് ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിക്കും. മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് ഇടംപിടിക്കാനും കഴിയും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച എന്നെ സംബന്ധിച്ചിടത്തോളം ഐപിഎല്ലില്‍ കളിക്കുന്നതിന് അര്‍ഥമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ താരത്തിന്റെ ഐപിഎല്‍ ഒഴിഞ്ഞുമാറ്റം അറിച്ചു കൊണ്ടു ഫേസ്ബുക്ക് പോസ്റ്റിന് വൈകാരികമായാണ് ആരാധകര്‍ പ്രതികരിച്ചത്. വീരുവിന്റെ ബാറ്റിംഗ് ഐപിഎല്ലിലെങ്കിലും ആസ്വദിക്കാന്‍ അനുവദിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.

 

English summary
swhwag does not want to play IPL order to give young players a chance
topbanner

More News from this section

Subscribe by Email