Sunday July 22nd, 2018 - 12:28:pm
topbanner
Breaking News

സൂപ്പര്‍ കപ്പ്: സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ സെമിയുറപ്പിച്ച് ബംഗളൂരു എഫ്സി

Jikku Joseph
സൂപ്പര്‍ കപ്പ്: സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ സെമിയുറപ്പിച്ച് ബംഗളൂരു എഫ്സി

ബംഗളൂരു: സൂപ്പര്‍ കപ്പില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ സെമിയുറപ്പിച്ച് ബംഗളൂരു എഫ്സി. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നെറോക്ക എഫ്സിയെ പരാജയപ്പെടുത്തിയാണ് ബംഗളുരു സെമിഫൈനലില്‍ ഇടംനേടിയത്. പ്രീതം സിംഗ് നെറോക്കയുടെ ഏക ഗോള്‍ മടക്കി. പതിനേഴിന് നടക്കുന്ന രണ്ടാം സെമിയില്‍ മോഹന്‍ ബഗാനാണ് ബംഗളൂരുവിന്റെ ഏതിരാളികള്‍.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളാണ് ബംഗളൂരുവിന് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 13, 55, 90 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഹാട്രിക് ഗോളുകള്‍. 45-ാം മിനിറ്റില്‍ പ്രീതം സിങ്ങാണ് നെറോക്കയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. സെമിയില്‍ ഐ ലീഗ് ടീമായ മോഹന്‍ ബഗാനെയാണ് ബംഗളൂരുവിന് നേരിടേണ്ടത്. ഏപ്രില്‍ 20-നാണ് ഫൈനല്‍.

English summary
super cup-2018 bengaluru fc into semi-finals
topbanner

More News from this section

Subscribe by Email