Monday July 16th, 2018 - 3:51:pm
topbanner
Breaking News

വര്‍ണാഭമായ കാഴ്ചകളോടെ ഒളിമ്പിക് ദീപം തെളിഞ്ഞു; ഇനി കായിക വിസ്മയത്തിന്റെ ദിനങ്ങള്‍

NewsDesk
വര്‍ണാഭമായ കാഴ്ചകളോടെ ഒളിമ്പിക് ദീപം തെളിഞ്ഞു; ഇനി കായിക വിസ്മയത്തിന്റെ ദിനങ്ങള്‍

റിയോ: 31ാമത് ഒളിമ്പിക്‌സിന് ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മാരക്കാന സ്‌റ്റേഡിയത്തില്‍ ഒളിമ്പിക് ദീപം തെളിഞ്ഞത്.

അത്ഭുതങ്ങളുടെയും ആകാംക്ഷയുടെയും കൂടാണ് തുറന്നത്. 206 രാജ്യങ്ങള്‍, 10,500 താരങ്ങള്‍, 32 വേദികള്‍. കാത്തിരിക്കുന്നത് 306 മെഡല്‍. 554 അംഗ സംഘവുമായി അമേരിക്ക ഇവിടെയും ആധിപത്യത്തിനൊരുങ്ങുന്നു.

ദക്ഷിണ പസഫിക് രാജ്യം തുവാലു ഒറ്റ താരവുമായി സാന്നിധ്യം അറിയിക്കുന്നു. 10 അഭയാര്‍ഥി അത്‌ലീറ്റുകളെ ഒളിമ്പിക് പതാകയ്ക്കു കീഴില്‍ അണിനിരത്തി 2016 ഒളിമ്പിക്‌സ് പുതിയൊരു ചരിത്രവും രചിക്കുന്നു. ആഭ്യന്തരകലാപവും അഭയാര്‍ഥിപ്രവാഹവും ലോകഭൂപടം മാറ്റിമറിക്കുന്ന കാലത്ത് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനുതന്നെ ആദ്യ കൈയടി.

സാങ്കേതികവിദ്യയുടെ ഉപയോഗം കുറച്ച് സംഗീതവും നൃത്തവും വര്‍ണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യവിന്യാസമാണ് ഒളിമ്പിക് ഉദ്ഘാടനത്തിനായി ബ്രസീല്‍ ഒരുക്കിയത്. ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ ഇറക്കുന്ന ഇന്ത്യക്കും മോഹങ്ങളുണ്ട്. രണ്ട് മരുന്നടിക്കാരെ ഒഴിവാക്കി 118 പേരുള്ള സംഘം ഷൂട്ടിങ്, ഗുസ്തി, വനിതാ ബാഡ്മിന്റണ്‍, ഹോക്കി, ബോക്‌സിങ്, ടെന്നീസ്് എന്നിവയില്‍ മെഡല്‍ പ്രതീക്ഷിക്കുന്നു. പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനുദാസ് യോഗ്യത റൌണ്ട് കടന്നു. അഞ്ചാമനായാണ് അതാനു യോഗ്യതനേടിയത്.എട്ട് സ്വര്‍ണം നേടിയ സുവര്‍ണകാലത്തിനുശേഷം മൂന്നരപ്പതിറ്റാണ്ടായി അസ്തമിച്ചിരിക്കുന്ന ഹോക്കി ടീം തിരിച്ചുവരവിനൊരുങ്ങുന്നു. അതിന് മലയാളിയായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നേതൃത്വം നല്‍കുന്നുവെന്നത് അഭിമാനകരംതന്നെ. ടീമില്‍ 11 മലയാളികളുണ്ട്.

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ നടുക്കുന്ന സമനിലയ്ക്ക്് എിന്നാലെയാണ് ഒളിമ്പിക് ദീപം തെളിഞ്ഞത്. ലോകകപ്പും കോപ്പ അമേരിക്കയും ദുരന്തമായ ടീമിന് ദക്ഷിണാഫ്രിക്കയോടുള്ള ഗോളില്ലാ സമനില കനത്ത പ്രഹരമായി. അര്‍ജന്റീന പോര്‍ച്ചുഗലിനോടു തോറ്റപ്പോള്‍ ജര്‍മനിയും മെക്‌സിക്കോയും സമനിലയില്‍ പിരിഞ്ഞു.

Read more topics: Summer, Olympics, Rio
English summary
Summer Olympics Begin With Uplifting Spectacle in Gritty Rio

More News from this section

Subscribe by Email