Monday July 23rd, 2018 - 5:47:am
topbanner
Breaking News

വിജയം ഹീറോസിനുള്ളത്; ഫ്രാന്‍സിന്റെ സെമി വിജയം തായ് കുട്ടികള്‍ക്ക് സമര്‍പ്പിച്ച് പോഗ്ബ

suji
 വിജയം ഹീറോസിനുള്ളത്; ഫ്രാന്‍സിന്റെ സെമി വിജയം തായ് കുട്ടികള്‍ക്ക് സമര്‍പ്പിച്ച് പോഗ്ബ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ബെല്‍ജിയത്തിന് എതിരെ നേടിയ സെമി ഫൈനല്‍ വിജയം തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട 12 ആണ്‍കുട്ടികള്‍ക്ക് സമര്‍പ്പിച്ച് ഫ്രാന്‍സിന്റെ പോള്‍ പോഗ്ബ. വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ട ഗുഹയില്‍ നിന്നും 18 ദിവസത്തെ കാരാഗ്രഹ വാസം പൂര്‍ത്തിയാക്കിയാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

വിദേശത്ത് നിന്നുമുള്ള ഡൈവര്‍മാരും, തായ് നേവി സീലുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്. തിങ്ങിനിറഞ്ഞ് ഇരുട്ടും ചെളിയും നിറഞ്ഞ ടണലിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.

'ഈ വിജയം ഇന്നത്തെ ഹീറോസിനുള്ളതാണ്. നിങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നിങ്ങള്‍ ശക്തരാണ്', മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോഗ്ബ ട്വീറ്റ് ചെയ്തു. ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ വൈല്‍ ബോഴ്‌സ് ഫുട്‌ബോള്‍ ടീമിനെ ഫിഫ മേധാവി ജിയാനി ഇന്‍ഫാന്റിനോ ക്ഷണിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ ആരോഗ്യനില മോസ്‌കോയിലേക്കുള്ള യാത്രക്ക് അനുയോജ്യമല്ലാത്തതിനാല്‍ ഇത് മാറ്റിയതായി ഫിഫ അറിയിച്ചു.

കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം. ഫിഫ പരിപാടിയിലേക്ക് ഇവരെ ക്ഷണിക്കാന്‍ മറ്റൊരു അവസരത്തിനായി കാത്തിരിക്കും, ഫിഫ വക്താവ് വ്യക്തമാക്കി. കോച്ചിനൊപ്പം സാഹസ യാ്തരക്ക് ഇറങ്ങിയ 12 കുട്ടികളാണ് ഭൂമിക്ക് അടിയിലുള്ള ഗുഹയില്‍ കുടുങ്ങിയത്.

 

Read more topics: success , tai heroes
English summary
success dedicated to tai heroes
topbanner

More News from this section

Subscribe by Email