Saturday June 23rd, 2018 - 7:11:pm
topbanner
Breaking News

ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്

rajani v
ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്

കൊച്ചി: ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്.ട്വിറ്ററിലൂടെ ശ്രീശാന്ത് വിമര്‍ശനം ഉന്നയിച്ചത്. ബി.സി.സി.ഐ ദൈവത്തിന് മുകളില്‍ അല്ലെന്നും ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ആരോടും യാചിക്കുകയല്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും തനിക്കെതിരെ അനീതി തുടരുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കും എതിരെയാണ് ബി.സി.സി.ഐയുടെ പ്രവര്‍ത്തനമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും കുറിച്ച് എന്താണ് ബി.സി.സി.ഐയുടെ അഭിപ്രായമെന്നും ശ്രീശാന്ത് ചോദിച്ചു. വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചു.

 

Read more topics: sreesanth, critized, bcci
English summary
sreesanth critized bcci

More News from this section

Subscribe by Email