topbanner
Wednesday February 21st, 2018 - 2:42:pm
topbanner
Breaking News

'ഞാന്‍ വീണ്ടും കളിക്കും'; ബിസിസിഐയെ വെല്ലുവിളിച്ച് ശ്രീശാന്ത്

NewsDesk
'ഞാന്‍ വീണ്ടും കളിക്കും'; ബിസിസിഐയെ വെല്ലുവിളിച്ച് ശ്രീശാന്ത്

കൊച്ചി: തനിക്കെതിരായ വിലക്ക് ഹൈക്കോടതി നീക്കിയിട്ടും ബിസിസിഐ പ്രതികാര മനോഭാവം കാട്ടുന്നതിനെതിരെ മലയാളി താരം ശ്രീശാന്ത്. ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്നും താന്‍ ഇനിയും കളിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചതോടെയാണ് വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തിയത്. വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പങ്കുവച്ചു.

നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കും എതിരെയാണ് ബി.സി.സി.ഐ. പ്രവര്‍ത്തിക്കുന്നതെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും കുറിച്ച് എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബി.സി.സി.ഐ. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം.

 

Read more topics: Sreesanth, BCCI, god
English summary
Sreesanth: BCCI is not above god, says angry Sreesanth
topbanner

More News from this section

Subscribe by Email