topbanner
Tuesday October 17th, 2017 - 5:39:am
topbanner

ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ബിസിസിഐ; തിരിച്ചെടുക്കില്ല; അപ്പീല്‍ നല്‍കും

NewsDesk
ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ബിസിസിഐ; തിരിച്ചെടുക്കില്ല; അപ്പീല്‍ നല്‍കും

മുംബൈ: ഒത്തുകളി വിവാദത്തില്‍ നിന്നും മുക്തനായി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന മലയാളി താരം ശ്രീശാന്തിന് തിരിച്ചടി. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകും.

ശ്രീശാന്ത് ഒത്തുകളിച്ചതായി ബോധ്യമുണ്ടെന്നാണ് ബിസിസിഐ വാദം. ഇതേതുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ.

ഹൈക്കോടതിയുടെ ഉത്തരവ് ബി.സി.സി.ഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്പോള്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പട്യാല സെഷന്‍സ് കോടതി മലയാളി താരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

 

Read more topics: Sreesanth, ban, BCCI, Kerala, HC
English summary
Sreesanth ban: BCCI set to appeal to Kerala HC Division Bench
topbanner topbanner

More News from this section

Subscribe by Email