Sunday February 17th, 2019 - 7:24:am
topbanner

വീണ്ടും ഷൂട്ടൗട്ട്; ഡെന്മാര്‍ക്കിനെ മറികടന്ന് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

NewsDesk
വീണ്ടും ഷൂട്ടൗട്ട്; ഡെന്മാര്‍ക്കിനെ മറികടന്ന് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

നിഷ്‌നി: ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ പുറത്തായതിന് പിന്നാലെ ഡെന്മാര്‍ക്കും ഭാഗ്യ പരീക്ഷണത്തില്‍ പുറത്ത്. രണ്ടിനെതിരേ മൂന്ന് ഗോളിനാണ് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ കീഴടക്കിയത്.

എക്‌സ്ട്രാ ടൈമില്‍ ലൂക്ക മോഡ്രിച്ച് ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇതോടെയാണ് പെനാല്‍റ്റിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ക്രൊയേഷ്യയ്ക്കുവേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബാദേല്‍, പിവാറിച്ച് എന്നിവരുടെ കിക്കുകള്‍ പാഴായി.

ഡെന്‍മാര്‍ക്കിന്റെ കീറിനും ഡെഹ്ലിക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. എറിക്‌സണ്‍, യോഗേര്‍സണ്‍, ഷോണ്‍ എന്നിവരുടെ കിക്കുകള്‍ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് തടഞ്ഞു. റഷ്യയും ക്രൊയേഷ്യയും തമ്മിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം.

Viral News

Read more topics: Croatia, quarter
English summary
Spark missing but Croatia still advances to quarter-finals
topbanner

More News from this section

Subscribe by Email