Monday November 19th, 2018 - 9:30:am
topbanner

ക്രൊയേഷ്യയോട് തോറ്റ് രണ്ടാമതായി; പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനു മുന്നില്‍ ഇറ്റലി

NewsDesk
ക്രൊയേഷ്യയോട് തോറ്റ് രണ്ടാമതായി; പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനു മുന്നില്‍ ഇറ്റലി

ലെന്‍സ് അഗ്ലൊ: 2008ലും 2012ലും പരാജയമറിയാതെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ 12 വര്‍ഷത്തിന് ശേഷം തോല്‍വി ഏറ്റവാങ്ങിയപ്പോള്‍ പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ എതിരാളി.

ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് 2-1 എന്ന മാര്‍ജിനില്‍ സ്‌പെയിനിനെ വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം തിരിച്ചടിച്ച ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

തോല്‍വിയോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായ സ്‌പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായ ഇറ്റലിയെ നേരിടും. ഗ്രൂപ്പിലെ മറ്റൊരു ടീം ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പില്‍ നിന്ന് പുറത്തായി. തുര്‍ക്കി രണ്ട് ഗോളിനാണ് ചെക്കിനെ പരാജയപ്പെടുത്തിയത്.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുള്ള തുര്‍ക്കിക്ക് പ്രീ ക്വാര്‍ട്ടറിലെത്താമെന്ന നേരിയ പ്രതീക്ഷയുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരായി തുര്‍ക്കി പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചേക്കും.

ഗ്രൂപ്പ് സിയില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജര്‍മ്മനിയും യുക്രെയ്‌ന്റെ വെല്ലുവിളി ഒരൊറ്റ ഗോള്‍ബലത്തില്‍ മറികടന്ന് പോളണ്ടും യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി.

തലശ്ശേരി സംഭവം നാടകമോ? പെണ്‍കുട്ടികളുടെ വാദങ്ങള്‍ പൊളിയുന്ന ചിത്രം പുറത്ത്

ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും വിവാഹിതരാകുന്നു

Read more topics: Spain, Croatia, Italy, Euro
English summary
Spain lose to Croatia, will face Italy in loaded half of Euro 2016 bracket
topbanner

More News from this section

Subscribe by Email