Tuesday November 20th, 2018 - 9:14:pm
topbanner

ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ 6-0ന് തരിപ്പണമാക്കി സ്‌പെയിന്റെ തിരിച്ചുവരവ്

suji
ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ 6-0ന് തരിപ്പണമാക്കി സ്‌പെയിന്റെ തിരിച്ചുവരവ്

എല്‍ഷെ: പുതിയ കോച്ച് ലൂയിസ് എന്റിക്കിന് കീഴില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സ്‌പെയിന്‍. നേഷന്‍സ് ലീഗ് ഗ്രൂപ്പില്‍ ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ 6-0ന് തകര്‍ത്താണ് ഈ വരവ്. ആതിഥേയര്‍ ഇന്നുവരെ നേരിടാത്ത വമ്പന്‍ തോല്‍വിയാണ് സ്‌പെയിന്‍ സമ്മാനിച്ചത്.

മികച്ച തുടക്കമാണ് ക്രൊയേഷ്യയ്ക്ക് ലഭിച്ചതെങ്കിലും കിട്ടിയ രണ്ട് അവസരങ്ങള്‍ തുലച്ചത് അവര്‍ക്ക് തിരിച്ചടിയായി. സ്വന്തം നഗരത്തില്‍ നടന്ന മത്സരത്തില്‍ മധ്യനിരക്കാരന്‍ സോള്‍ നിഗ്വെസ് ക്രൊയേഷ്യയുടെ വലകുലുക്കി സ്‌പെയിന് മുന്‍തൂക്കം നല്‍കി. തൊട്ടുപിന്നാലെ മാര്‍കോ അസെന്‍സിയോ രണ്ട് തവണ എതിരാളികളുടെ വലയിലേക്ക് പന്തെത്തിച്ച് ലീഡുയര്‍ത്തി.

ഇതില്‍ രണ്ടാമത്തെ ഗോള്‍ ഗോള്‍കീപ്പര്‍ ലോവ്‌റെ കാലിനികിന്റെ സംഭാവനയായിരുന്നു. ഇടവേളയ്ക്ക് ശേഷവും ക്രൊയേഷ്യയ്ക്ക് സമാധാനം നല്‍കാന്‍ സ്‌പെയിന്‍ തയ്യാറായില്ല. റോഡ്രിഗോ മൊറേനോയാണ് സംഘടിത നീക്കം കൃത്യമായി ഫിനിഷ് ചെയ്തത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു അഞ്ചാമത്തെ ഗോള്‍.

ഒടുവിലായി ഇസ്‌കോയുടെ സ്‌ട്രൈക്ക് കൂടിചേര്‍ന്നതോടെ മത്സരഫലം 6-0. ക്രൊയേഷ്യക്ക് ആറ് ഗോള്‍ തോല്‍വി സമ്മാനിക്കുന്ന ആദ്യത്തെ ടീമായി സ്‌പെയിന്‍. നേഷന്‍സ് ലീഗിന്റെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ആത്മവിശ്വാസത്തോടെയാണ് സ്‌പെയിന്‍ തുടങ്ങിയത്.

 

Read more topics: spain ,croatia, nations league win
English summary
spain humiliate croatia with thumping nations league win
topbanner

More News from this section

Subscribe by Email