topbanner
Saturday November 25th, 2017 - 4:41:pm
topbanner
Breaking News

അര്‍ജന്റീനയ്ക്ക് സമനില; ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് ഫോട്ടോ ഫിനിഷിലേക്ക്

NewsDesk
അര്‍ജന്റീനയ്ക്ക് സമനില; ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് ഫോട്ടോ ഫിനിഷിലേക്ക്

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കയില്‍ നിന്നും 2018 ലോകകപ്പിനുള്ള ടീമുകള്‍ ഏതൊക്കെയെന്നറിയാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും. ഫോമില്ലാതെ തട്ടിത്തടയുന്ന മുന്‍നിര ടീമുകള്‍ക്ക് ആര്‍ക്കുവേണമെങ്കിലും പുറത്താകാമെന്ന അവസ്ഥയിലാണ്.

ബ്രസീല്‍ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടിയ ടീം. കഴിഞ്ഞതവണത്തെ റണ്ണേഴ്‌സുകളായ അര്‍ജന്റീനയെ വെനസ്വല സമനിലയില്‍ തളച്ചതോടെ ടീമിന്റെ യോഗ്യത തൃശങ്കുവിലാണ്. ഓരോ ഗോള്‍വീതം നേടിയാണ് ഇരു ടീമുകളും സമനില നേടിയത്.

ഇതോടെ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ അര്‍ജന്റീനക്ക് നിര്‍ണയാകമായി. ഒക്ടോബറില്‍ നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറുമാണ് എതിരാളികള്‍. രണ്ടു ടീമുകളോട് ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് മുന്നേറാന്‍ കഴിയൂ.

16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് പ്ലേയോഫ് കളിച്ചുവേണം യോഗ്യത നേടാന്‍.

അതേസമയം മറ്റൊരു നിര്‍ണായക മത്സരത്തില്‍ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. 16 മത്സരങ്ങളില്‍ നിന്നും 26 പോയിന്റുമായി മൂന്നാം
സ്ഥാനത്തേക്ക് വീണ കൊളംബിയക്ക് വെല്ലുവിളിയുമായി പെറുവും അര്‍ജന്റീനയും തൊട്ടുപിന്നിലുണ്ട്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ വിജയം കണ്ടു. പരാഗ്വയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയ ഉറുഗ്വെ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ബൊളീവിയ ചിലിയെ തോല്‍പ്പിച്ചത് ചിലിയുടെ സാധ്യതയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

Read more topics: South America, World Cup, Argentina
English summary
South America World Cup qualifying: Shock draw puts Argentina in fifth place
topbanner topbanner

More News from this section

Subscribe by Email