Wednesday December 19th, 2018 - 2:57:am
topbanner

ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിമര്‍ശിച്ചത് ഗാംഗുലിയല്ല; ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെതിരെ ദാദ

suji
ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിമര്‍ശിച്ചത് ഗാംഗുലിയല്ല; ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെതിരെ ദാദ

ലണ്ടന്‍: ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്. ഏവരെയും അമ്പരപ്പിച്ച് കൊണ്ട് ഈ അക്കൗണ്ടിലൂടെ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ രൂക്ഷമായി വിമര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് വ്യാജ അക്കൗണ്ടാണെന്നും, താനല്ല ഇത് ഉപയോഗിക്കുന്നതെന്നും ദാദ വ്യക്തമാക്കി.

ഇന്‍സ്റ്റാഗ്രാമില്‍ തന്റേതെന്ന് അവകാശപ്പെട്ട് ഉപയോഗിക്കപ്പെടുന്ന അക്കൗണ്ട് വ്യാജമാണെന്ന് ഗാംഗുലി ട്വീറ്റ് ചെയ്തു. ഇതില്‍ വരുന്ന പോസ്റ്റുകള്‍ തന്റെ പേരില്‍ വാര്‍ത്തയാക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടില്‍ കളിക്കുന്ന ടെസ്റ്റ് ടീമിന്റെ ബാറ്റിംഗിനെ വിമര്‍ശിക്കുന്ന വാക്കുകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

വേരിഫൈ ചെയ്യാത്ത അക്കൗണ്ട് ആയിരുന്നിട്ട് കൂടി വന്‍തോതില്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കമന്റ് ചെയ്തിരുന്നു. ക്യാപ്റ്റന്‍ മാത്രമല്ല വിമര്‍ശനം ഏറ്റുവാങ്ങേണ്ടതെന്നും, മുരളി വിജയ്, അജിങ്ക രഹാനെ എന്നിവരോട് മര്യാദയ്ക്ക് ബാറ്റ് ചെയ്യാനും ഗാംഗുലിയെന്ന് അവകാശപ്പെട്ട ഉപയോക്താവ് അഭിപ്രായപ്പെട്ടു.

 

English summary
sourav ganguly claims Instagram page using his name is fake
topbanner

More News from this section

Subscribe by Email