Tuesday November 20th, 2018 - 1:28:pm
topbanner

അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ ലോക റെക്കോഡുമായി ഇന്ത്യന്‍ താരം സ്മൃതി മന്ഥാന

NewsDesk
അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ ലോക റെക്കോഡുമായി ഇന്ത്യന്‍ താരം സ്മൃതി മന്ഥാന

ടോണ്ടന്‍: രാജ്യന്തര വനിതാ ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ താരം സ്മൃതി മന്ഥാന.  ഞായറാഴ്ച നടന്ന കെഐഎ സൂപ്പര്‍ ലീഗ് (കെഎസ്എല്‍) മല്‍സരത്തില്‍ 18 പന്തില്‍ നിന്നും 50 റണ്‍സ് നേടി സ്മൃതി റെക്കോര്‍ഡിനൊപ്പമെത്തി.

2015ല്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന ന്യൂസീലന്‍ഡ് താരം സോഫി ഡിവൈന്റെ റെക്കോര്‍ഡിനൊപ്പമെത്തി മന്ഥാന.

ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റില്‍ ലഫ്ബറോ ലൈറ്റ്‌നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിനുവേണ്ടിയായിരുന്നു മന്ഥനയുടെ മിന്നല്‍ ബാറ്റിങ്.

മഴമൂലം ആറ് ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റേണ്‍ സ്റ്റോം നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. 19 പന്തുകള്‍ നേരിട്ട സ്മൃതി അഞ്ച് ബൗണ്ടറിയും നാലു സിക്‌സും സഹിതം 52 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഫ്ബറോ ലൈറ്റ്‌നിങ്ങിന്റെ പോരാട്ടം 18 റണ്‍സ് അകലെ അവസാനിച്ചു.

ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ കെഐഎ സൂപ്പര്‍ ലീഗില്‍ (കെഎസ്എല്‍) കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മന്ഥാന. അതിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മറ്റൊരു ടീമായ ലങ്കാഷയര്‍ തണ്ടറുമായി കരാറിലെത്തിയിരുന്നു.

Read more topics: India, Smriti Mandhana, cricket
English summary
India's Smriti Mandhana hits joint fastest fifty in women T20s
topbanner

More News from this section

Subscribe by Email