topbanner
Saturday November 25th, 2017 - 9:13:am
topbanner
Breaking News

ടെസ്റ്റില്‍ 5,000 റണ്‍സ് ക്ലബില്‍ ഇനി സ്മിത്തും

Jikku Joseph
ടെസ്റ്റില്‍ 5,000 റണ്‍സ് ക്ലബില്‍ ഇനി സ്മിത്തും

റാഞ്ചി: ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ 5,000 റണ്‍സ് ക്ലബില്‍ കടന്നു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംങ്‌സിലാണ് സ്മിത്ത് നേട്ടം സ്വന്തമാക്കിയത്. കരിയറിലെ 53-ാം മത്സരത്തിലാണ് ഓസീസ് നായകന്‍ നാഴികക്കല്ല് പിന്നിട്ടത്. 18 സെഞ്ചുറികളും 20 അര്‍ധ സെഞ്ചുറികളും സ്മിത്ത് ഇതുവരെ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

മൂന്ന് വിക്കറ്റിന് 89 റണ്‍സെന്ന നിലയിലായിരുന്ന ഓസീസ് അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മികവില്‍ 200 റണ്‍സിലെത്തി. 161 പന്തില്‍ 80 റണ്‍സെടുത്ത സ്മിത്ത് പുറത്താകാതെ നില്‍ക്കുകയാണ്. നിലവില്‍ സ്മിത്തിനൊപ്പം മാക്സ്വെല്ലാണ് ക്രീസില്‍.

English summary
smith entered 5,000 club in test
topbanner topbanner

More News from this section

Subscribe by Email