Saturday June 23rd, 2018 - 3:49:pm
topbanner
Breaking News

സീഡില്ലാതെയെത്തി യുഎസ് ഓപ്പണ്‍ സ്വന്തമാക്കി സ്ലൊയേന്‍ സ്റ്റെഫാന്‍സ്

NewsDesk
സീഡില്ലാതെയെത്തി യുഎസ് ഓപ്പണ്‍ സ്വന്തമാക്കി സ്ലൊയേന്‍ സ്റ്റെഫാന്‍സ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ യുവതാരം സ്ലൊയേന്‍ സ്റ്റെഫാന്‍സിന് കന്നി ഗ്രാന്‍സ്‌ലാം കിരീടം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കൂട്ടുകാര്‍ തമ്മിലുള്ള പോരില്‍ സ്വന്തം നാട്ടുകാരി കൂടിയായ മാഡിസന്‍ കീസിനെ തോല്‍പ്പിച്ചാണ് സീഡില്ലാതെയെത്തി സ്ലോയേന്‍ കിരീടം നേടിയത്.

ഇന്നു പുലര്‍ച്ചെ നടന്ന ഫൈനലില്‍ മാഡിസന്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്റ്റെഫാന്‍സ് മറികടന്നത്. സ്‌കോര്‍: 6-3, 6-0. ഉറ്റ സുഹൃത്തുക്കളായ മാഡിസനും സെറ്റെഫാന്‍സും ഏറെനാള്‍ ഒരുമിച്ചു പരിശീലിച്ചവരാണ്.

ഓപ്പണ്‍ കാലഘട്ടത്തിനു തുടക്കമായ 1968നു ശേഷം യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ സീഡില്ലാ താരമാണ് ഇരുപത്തിനാലുകാരിയായ സ്റ്റെഫാന്‍സ്. നിലവില്‍ ലോക റാങ്കിങ്ങില്‍ 83-ാം സ്ഥാനത്തുള്ള സ്ലൊയേന്‍ സ്റ്റെഫാന്‍സ്, ഈ ജൂലൈയില്‍ 957-ാം റാങ്കിലായിരുന്നു. ഫോം മോശമായതിനാല്‍ ടൂര്‍ണമെന്റിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിനെത്തുകയായിരുന്നു.

English summary
US Open 2017: Sloane Stephens beats Madison Keys to win title

More News from this section

Subscribe by Email