Monday December 10th, 2018 - 4:39:pm
topbanner

ചൈന ഓപ്പണില്‍ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍; സെയ്‌ന ഒന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്

suji
ചൈന ഓപ്പണില്‍ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍; സെയ്‌ന ഒന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്

ബീജിംഗ്: ഒളിംപിക്, ലോക ചാമ്പ്യന്‍ഷിപ്പുകളിലെ വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ചൈന ഓപ്പണ്‍ ലോക ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. അതേസമയം ഇന്ത്യന്‍ താരമായ സെയ്‌ന നേവാള്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തേക്കുള്ള വഴികണ്ടു.

2016ല്‍ ചൈന ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള സിന്ധു ജപ്പാന്റെ ലോക 39ാം നമ്പര്‍ താരം സയേനാ കവാകാമിയെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. എന്നാല്‍ രണ്ട് തവണ കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ നേടിയ സെയ്‌ന കൊറിയയുടെ സംഗ് ജി ഹ്യുന്നിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. 2014ല്‍ ചൈന ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു സെയ്‌ന.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി, ബി സുമൂത് റെഡ്ഡി സഖ്യം ചൈനീസ് തായ്‌പേയിയെ 39 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചു. വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് സിന്ധുവിന്റെ രണ്ടാം റൗണ്ട് പ്രവേശനം. ഇക്കുറിയും റണ്ണര്‍ അപ്പ് ആകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

Read more topics: sindhu,saina, china open
English summary
sindhu advances saina crashes out in first round at china open
topbanner

More News from this section

Subscribe by Email