Tuesday December 18th, 2018 - 6:50:pm
topbanner

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് വിജയം വിരാടിന്റെ ടീം ഇന്ത്യക്ക് സാധ്യം; തുറന്നുസമ്മതിച്ച് സ്റ്റീവ് വോ

suji
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് വിജയം വിരാടിന്റെ ടീം ഇന്ത്യക്ക് സാധ്യം; തുറന്നുസമ്മതിച്ച് സ്റ്റീവ് വോ

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ ടെസ്റ്റ് പരമ്പര വിജയം. ഇതുവരെ ഒരു സ്വപ്നം മാത്രമായി തോന്നിയ ആ പരമ്പര വിജയം ഇക്കുറി ടീം ഇന്ത്യ നേടിയേക്കാമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇതിനുള്ള സാധ്യത ഏറെയാണെന്ന് വോ വ്യക്തമാക്കി. ഡിസംബര്‍ 6ന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

'ഇക്കുറി ഇന്ത്യക്ക് സാധ്യത ഏറെയാണ്. ഈ പരമ്പരയ്ക്കായി അവര്‍ ഏറെ നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ട്. അതുകൊണ്ട് പരമ്പര വലിയ പോരാട്ടമായി മാറുമെന്നാണ് കരുതുന്നത്', സ്റ്റീവ് വോ വ്യക്തമാക്കി. ഓസ്‌ട്രേിലയന്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വലിയ ഭീഷണി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ഇന്ത്യയെ നിലംതൊടീക്കാത്ത പാരമ്പര്യം ഇക്കുറിയും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഓസീസ് ബൗളര്‍മാര്‍.

വിരാട് ഒരു മഹാനായ താരമാണ്. വലിയ നിമിഷങ്ങള്‍ സ്വന്തമാക്കിയേക്കാം. സച്ചിന്‍ ടെണ്ടുല്‍ക്കറും, ലാറയും പോലെയാണ് ചിലപ്പോഴെല്ലാം. ഇത് മുന്‍നിര്‍ത്തിയാണ് ഓസ്‌ട്രേലിയയുടെയും ഒരുക്കം. നല്ല ചില ബാറ്റ്‌സ്മാന്‍മാരും, നല്ലൊരു ഓള്‍റൗണ്ട് ടീമും ആതിഥേയര്‍ക്കുണ്ട്, വോ വ്യക്തമാക്കി.

വിരാടിനെ കേന്ദ്രീകരിച്ചാണ് സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ റണ്‍ നിറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. വിരാട് ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, എന്നിരുന്നാലും എല്ലാവര്‍ക്കും വെല്ലുവിളികള്‍ ഉണ്ടാകും, ഗില്‍ക്രിസ്റ്റ് ഓര്‍മ്മിപ്പിച്ചു.

 

 

 

Read more topics: autsralia,aus tour
English summary
significant chance for india to win in autsralia says waugh aus tour
topbanner

More News from this section

Subscribe by Email