Monday June 18th, 2018 - 2:55:pm
topbanner
Breaking News

സഞ്ജുവിന്റെ ഭാവി തകര്‍ക്കരുത്: കരിയര്‍ അപകടത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പിതാവ്

NewsDesk
സഞ്ജുവിന്റെ ഭാവി തകര്‍ക്കരുത്: കരിയര്‍ അപകടത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പിതാവ്

സഞ്ജുവിന്റെ കരിയര്‍ അപകടത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പിതാവ് സാംസണ്‍. പരിക്ക് ഉണ്ടായിട്ടും കളിക്കാന്‍ നിര്‍ബന്ധിച്ചുവിശ്രമം വേണമെന്ന് ഫിസിയോയും മാനേജ്മെന്റിനേയും അറിയിച്ചിട്ടും വിശ്രമം അനുവദിച്ചില്ല. കെസിഎ യിലെ ചില ദുഷ്ടശക്തികളാണ് ഇതിന് പിന്നിലെന്നും സാംസണ്‍  പറഞ്ഞു.

രണ്ടു ആരോപണങ്ങളാണ് സഞ്ജുവിനെതിരെ ഉയര്‍ന്നത്. ഒന്ന് ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു സംഭവം. അന്നു പൂജ്യം റണ്‍സിനു പുറത്തായ സഞ്ജു ഡ്രസിംഗ് റൂമില്‍ എത്തിയപ്പോള്‍ ബാറ്റ് നിലത്തടിക്കുകയും സാധന സാമഗ്രികള്‍ വലിച്ചു വാരിയിടുകയും ചെയ്‌തെന്നാണ് ഒരു ആരോപണം. ഒരിക്കല്‍ കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥനെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ ഫോണില്‍ വിളിച്ച് തെറിവിളിച്ചെന്നാണ് മറ്റൊരു ആരോപണം.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സഞ്ജുവില്‍ നിന്ന് വിശദീകരണം തേടി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഡ്രസിംഗ് റൂമിലെ മോശം പെരുമാറ്റത്തിനും കെസിഎ ഉദ്യോഗസ്ഥനോടു സഞ്ജുവിന്റെ അച്ഛന്‍ മോശമായി സംസാരിച്ചതിനുമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Read more topics: Sanju Samson, show-cause notice,
English summary
show-cause notice Sanju Samson

More News from this section

Subscribe by Email