Wednesday September 26th, 2018 - 4:40:am
topbanner

കാമുകനിലൂടെ ഗര്‍ഭിണിയായ സെറീന ടെന്നീസ് റാക്കറ്റുകള്‍ക്ക് അവധി നല്‍കി

NewsDesk
കാമുകനിലൂടെ ഗര്‍ഭിണിയായ സെറീന ടെന്നീസ് റാക്കറ്റുകള്‍ക്ക് അവധി നല്‍കി

വാഷിംങ്ടണ്‍: ലോകത്തെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായി വിലയിരുത്തപ്പെട്ടുന്ന അമേരിക്കയുടെ ഇതിഹാസതാരം സെറീന വില്യംസ് ഗര്‍ഭകാല അവധിയിലേക്ക്.

കാമുകന്‍ അലക്‌സിസ് ഒഹാനിയനിലൂടെ ഗര്‍ഭിണിയായ ടെന്നീസ് താരം '20 ആഴ്ചകള്‍' എന്ന ക്യാപ്ഷനോടെ ഒരു സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തു.

ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചിന്തിച്ചു തുടങ്ങുംമുന്‍പേ സെറീന ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് അവരുടെ വക്താവ് എത്തി. കഴിഞ്ഞ ഡിസംബറില്‍ റെഡിറ്റ് സഹസ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായി വിവാഹം നിശ്ചയിച്ചതായി സെറീന അറിയിച്ചിരുന്നു.

സെറീനയുടെ സന്തോഷത്തില്‍ ആരാധകരും മറ്റ് സെലിബ്രിറ്റികളും പങ്കുചേര്‍ന്നു. ട്വിറ്ററില്‍ നിരവധി പേരാണ് ആശംസ അറിയിച്ചത്. 

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ 23മത് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് നേടിയപ്പോള്‍ സെറീന ഗര്‍ഭിണിയായിരുന്നു. എന്നിട്ടും ഒരു സെറ്റു പോലും വിട്ടുകൊടുക്കാതെയാണ് താരം ചാമ്പ്യനായത്.

Read more topics: Serena Williams, pregnancy
English summary
Serena Williams: World number two's pregnancy is confirmed
topbanner

More News from this section

Subscribe by Email