Saturday September 22nd, 2018 - 2:52:pm
topbanner

ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ജാപ്പനീസ് വനിതയാകുമോ നവോമി ഒസാക്ക?; എതിരാളി സെറീന

NewsDesk
ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ജാപ്പനീസ് വനിതയാകുമോ നവോമി ഒസാക്ക?; എതിരാളി സെറീന

ന്യൂയോര്‍ക്ക്: ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് വനിതയെന്ന ചരിത്രനേട്ടത്തിനരികെയാണ് നവോമി ഒസാക്ക. യുഎസ് ഓപ്പണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ജാപ്പനീസ് വനിതയെന്ന ഖ്യാതി നേടിയ ഇവരുടെ എതിരാളി അമേരിക്കക്കാരി സെറീനാ വില്യംസ് ആണ്.

സെമി ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനെ കീഴടക്കിയാണ് ഒസാക്കയുടെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്കയുടെ ജയം. സ്‌കോര്‍: 6-2, 6-4.

ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ എത്തിയത്. ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മുപ്പത്തിയൊന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് സെറീന ഇറങ്ങുന്നത്. ജയിച്ചാല്‍ മാര്‍ഗററ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റിക്കാര്‍ഡിനൊപ്പമെത്താനും സെറീനയ്ക്ക് സാധിക്കും.

English summary
Serena Williams advances to US Open final, will face Naomi Osaka
topbanner

More News from this section

Subscribe by Email