Tuesday August 21st, 2018 - 6:33:am
topbanner

യോ-യോ കഥകള്‍ പച്ചക്കള്ളം; യുവിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് സെലക്ഷന്‍ കമ്മറ്റി

sadu prakash
യോ-യോ കഥകള്‍ പച്ചക്കള്ളം; യുവിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് സെലക്ഷന്‍ കമ്മറ്റി

യുവരാജ് സിംഗിനെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് കായികക്ഷമത അളക്കാനുള്ള 'യോ-യോ' പരിശോധനയില്‍ പരാജയപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സെലക്ഷന്‍ കമ്മിറ്റി. പ്രകടനം മോശമായതിനാല്‍ ടീമിലെ സ്ഥാനം സംശയത്തിന്റെ നിഴലിലായ യുവി കായികക്ഷമത പരിശോധനയിലും തിളങ്ങാതായതാണ് ഒഴിവാക്കലിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുവിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന നിലപാടാണ് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് സ്വീകരിച്ചിരുന്നത്.

സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും യോയോ കഥകളെ തള്ളിപ്പറയുകയാണ്. യുവിയെ ഒഴിവാക്കാന്‍ കായികക്ഷമത എന്ന മാനദണ്ഡം ഉണ്ടായിരുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത്. യുവിക്ക് മുന്നില്‍ സാധ്യതകളുടെ വാതില്‍ അടഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ മുന്‍ ട്രെയിനറായ റാംജി ശ്രീനിവാസും യോയോ കഥകളെ തള്ളി കളയുകയാണ്. ഒരു കളിക്കാരന്റെ എയ്റോബിക് ഫിറ്റ്നസ് അളക്കാനുള്ള മാനദണ്ഡമാണ് യോ-യോ. ഒരാളുടെ കായിക്ഷമത അളക്കാനുള്ള വിവിധ അളവുകോലുകളില്‍ ഒന്നു മാത്രമാണത്.

 

English summary
selection committee said Yuvaraj is resting
topbanner

More News from this section

Subscribe by Email