topbanner
Friday February 23rd, 2018 - 9:46:am
topbanner
Breaking News

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

NewsDesk
സന്തോഷ് ട്രോഫി: കേരളം സെമിയില്‍

മഡ്ഗാവ്: സന്തോഷ് ട്രോഫി കേരളം സെമിയിലെത്തി. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെ തകര്‍ത്ത് കേരളം സെമിയില്‍ പ്രവേശിച്ചു. ചാമ്പ്യന്മാരായ മിസോറാമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം സെമിയില്‍ പ്രവേശിച്ചത്.

ഏഴാം മിനിട്ടില്‍ ഹെഡ്ഡറിലൂടെ മിസോറം വലയില്‍ പന്തെത്തിച്ച ജോബി ജസ്റ്റിനാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. രണ്ട് മിനിട്ടിനകം സീസണ്‍ സെല്‍വന്‍ കേരളത്തിന്റെ രണ്ടാം ഗോളും നേടി. അസ്ഹറുദ്ദീന്റെ വകയായിരുന്നു അടുത്ത രണ്ടു ഗോളുകളും. 65-ാം മിനിട്ടിലും 84-ാം മിനിട്ടിലുമായിരുന്നു അസ്ഹറുദ്ദീന്റെ ഗോളുകള്‍. 86-ാം മിനിട്ടില്‍ ലാല്‍റമ്മവിയ ആണ് മിസോറമിന്റെ ആശ്വാസ ഗോള്‍ നേടിയത്.

26-ാം മിനിറ്റില്‍ മിസോറാമിന്റെ കളിക്കാരന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് മിസോറാം കളിക്കുന്നത്.

Read more topics: santosh trophy, kerala, mizoram,
English summary
santosh trophy kerala vs mizoram
topbanner

More News from this section

Subscribe by Email