കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പില്‍ കേരളത്തിന്റെ അവസാന മത്സരം കര്‍ണാടകയുമായാണ്. വൈകീട്ട് നാലിനാണ് കേരള-കര്‍ണാടക മല്‍സരം.
രണ്ട് കളികള്‍ ജയിച്ചതോടെ എ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി കേരളം മുന്നിലാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ പോലും കേരളത്തിന് അവസാന റൗണ്ടിലെത്താം. എന്നാല്‍ ജയത്തോടെ തന്നെ അവസാന റൗണ്ടിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞതവണ തമിഴ്നാടുമായി ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളത്തിന് യോഗ്യത നഷ്ടമായത്.