Sunday February 17th, 2019 - 5:40:am
topbanner

'സഞ്ജു സാംസണെതിരായ ആരോപണം വാസ്തവ വിരുദ്ധം'

NewsDesk
'സഞ്ജു സാംസണെതിരായ ആരോപണം വാസ്തവ വിരുദ്ധം'

തിരുവനന്തപുരം: സഞ്ജു സാംസണെതിരായി ഉര്‍ന്നുവന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അച്ഛന്‍ സാംസണിന്റെ പ്രതികരണം. സഞ്ജുവിനെതിരെ കെസിഎ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാംസണ്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

സഞ്ജു ഡ്രസ്സിങ് റൂമില്‍ മോശമായി പെരുമാറിയെന്നും രഞ്ജിയില്‍ കളിക്കാതെ മാറിനിന്നുമെന്നുമാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് പിതാവ് പറഞ്ഞു.

ഡ്രസ്സിങ് റൂമിലുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണ്. പരിക്കേറ്റതിനാല്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ചിരുന്നില്ലെന്നും സാംസണ്‍ വ്യക്തമാക്കി.

 

Viral News

Read more topics: KCA, Sanju Samson, notice
English summary
KCA to serve Sanju Samson show-cause notice
topbanner

More News from this section

Subscribe by Email