Monday October 22nd, 2018 - 4:55:am
topbanner
Breaking News

യോ-യോ ടെസ്റ്റില്‍ പരാജയം; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍നിന്ന് സഞ്ജു പുറത്ത്

Jikku Joseph
യോ-യോ ടെസ്റ്റില്‍ പരാജയം; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍നിന്ന് സഞ്ജു പുറത്ത്

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്. താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റായ യോ-യോ ടെസ്റ്റില്‍ സഞ്ജു പരാജയപ്പെട്ടതോടെയാണ് എ ടീമില്‍ നിന്ന് നിന്ന് സഞ്ജു സാംസണ്‍ പുറത്തായത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യോ യോ ടെസ്റ്റ് കടമ്പ കടക്കാനാവശ്യമായ 16.1 മാര്‍ക്കിനെക്കാള്‍ കുറവാണ് സഞ്ജുവിന്റെ സ്‌കോര്‍. സഞ്ജുവിന് ചില ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാല്‍ ഫിറ്റ്നസ് ടെസ്റ്റിനായി നന്നായി പരിശീലിക്കാന്‍ സാധിച്ചില്ലെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സഞ്ജു ഫിറ്റ്നസ് ടെസ്റ്റില്‍ പങ്കെടുത്തത്. എന്നാല്‍ ടെസ്റ്റില്‍ നിരാശജനകമായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേത്. അതേസമയം മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് പന്ത് ഇന്ത്യ എ ടീമിലുണ്ട്.

ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ഞായറാഴ്ച ലണ്ടനിലേക്ക് തിരിച്ചിരുന്നു. സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍.

English summary
sanju samson fails yo-yo test, out of india england tour
topbanner

More News from this section

Subscribe by Email