Tuesday November 20th, 2018 - 5:34:am
topbanner

മോശം പെരുമാറ്റം സഞ്ജുവിന് കെസിഎയുടെ വിലക്ക്

RAJANI
മോശം പെരുമാറ്റം സഞ്ജുവിന് കെസിഎയുടെ വിലക്ക്

കൊച്ചി: ക്രിക്കറ്റ് ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലും മോശം പെരുമാറ്റം നടത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) താക്കീത് ചെയ്തു. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

തുടര്‍ന്നും സഞ്ജു കെസിഎയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.കോച്ച്, പരിശീലകര്‍ എന്നിവരുമായി സഞ്ജുവിന്റെ പിതാവ് സാംസണ്‍ ഇടപഴകാന്‍ പാടില്ല.

കളിസ്ഥലം, പരിശീലന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനുവാദില്ലാതെ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനുവേണ്ടി കളിക്കുകയാണ് സഞ്ജു. ആദ്യ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

 

Read more topics: sanju, samson, KCA, vilakku
English summary
sanju samson KCA vilakku
topbanner

More News from this section

Subscribe by Email