Wednesday March 20th, 2019 - 1:35:pm
topbanner
topbanner

അഭിനന്ദന് സ്വാഗതം, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ... വിങ് കമാന്റര്‍ക്ക് സ്വാഗതമോതി സാനിയ മിര്‍സ

RA
അഭിനന്ദന് സ്വാഗതം, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ... വിങ് കമാന്റര്‍ക്ക് സ്വാഗതമോതി സാനിയ മിര്‍സ

ന്യൂഡല്‍ഹി: ഇന്ത്യയുടെ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതിനു പിന്നാലെ സ്വാഗതം ചെയ്ത് ടെന്നീസ് താരവും പാകിസ്താന്റെ മരുമകളുമായ സാനിയ മിര്‍സ. 'വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ യഥാര്‍ത്ഥ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു' എന്നാണ് സാനിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘമാണ് അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അഭിനന്ദനെ കൈമാറുന്ന വേളയില്‍ എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Viral News

Read more topics: sania mirzha, welcome, abhinath
English summary
sania mirzha welcome abhinath
topbanner

More News from this section

Subscribe by Email