Friday December 14th, 2018 - 11:19:pm
topbanner

സാനിയ മിര്‍സ ട്വിറ്ററില്‍ നിന്നും ലീവെടുത്തു; ഇന്ത്യ-പാക് ക്രിക്കറ്റ് കാരണം സമാധാനം കെടാതിരിക്കാന്‍ ഇതാണ് വഴി

suji
സാനിയ മിര്‍സ ട്വിറ്ററില്‍ നിന്നും ലീവെടുത്തു; ഇന്ത്യ-പാക് ക്രിക്കറ്റ് കാരണം സമാധാനം കെടാതിരിക്കാന്‍ ഇതാണ് വഴി

ദുബായ്: ക്രിക്കറ്റില്‍ ഇന്ത്യയും, പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തിയാല്‍ പിന്നെ ആരാധകര്‍ക്ക് സമാധാനമില്ല. അയല്‍ക്കാരാണെങ്കിലും നല്ല സമാധാനത്തില്‍ കാര്യങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയല്‍രാജ്യത്ത് ക്രിക്കറ്റ് കളിക്കാന്‍ പോകാറുമില്ല അവരെ ക്ഷണിക്കാറുമില്ല. അതുകൊണ്ട് കൂടിയാണ് പാക് ടീം കൂടിയുള്ള ഏഷ്യാ കപ്പ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റിയത്.

ഇന്ത്യയും, പാകിസ്ഥാനും പോരാടാന്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ആവേശത്തിലാണെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ഇതത്ര രസിച്ച മട്ടില്ല. ഗര്‍ഭിണിയായി വിശ്രമത്തിലുള്ള താരത്തിന്റെ ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക് ആയിപ്പോയതാണ് ഇതിന് കാരണം. ട്രോളുകള്‍ മൂലം മനംമടുത്തതോടെ സാനിയ ട്വിറ്ററില്‍ നിന്നും ലീവെടുത്തിരിക്കുകയാണ്.

ട്രോളുകള്‍ എല്ലായിടത്തും നിന്നും ഒഴുകിയെത്തിയതോടെ തനിക്ക് വട്ടായെന്ന് വ്യക്തമാക്കിയാണ് ഗര്‍ഭിണിയായ താരം ട്വിറ്ററില്‍ കുറിച്ചത്. 'മത്സരം തുടങ്ങാന്‍ 24 മണിക്കൂര്‍ പോലുമില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നും ഏതാനും ദിവസമായി ലഭിക്കുന്ന വിഡ്ഢിത്തങ്ങള്‍ ഒരു സാധാരണക്കാരനെ രോഗിയാക്കും, അപ്പോള്‍ ഗര്‍ഭിണിയുടെ അവസ്ഥ പറയണോ. നിങ്ങളെ പിന്നീട് ചവിട്ടിപുറത്താക്കാം. ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന് ഓര്‍മ്മിക്കാം', സാനിയ കുറിച്ചു.

പാക് താരത്തെ വിവാഹം കളിച്ചത് മുതല്‍ യാതൊരു ദയവുമില്ലാതെ ട്രോള്‍ ചെയ്യപ്പെടുന്ന വ്യക്തിയാണ് സാനിയ മിര്‍സ.

 

English summary
sania mirza shuts out trolls ahead of india vs pakistan cricket match
topbanner

More News from this section

Subscribe by Email