topbanner
Friday January 20th, 2017 - 9:26:pm
topbanner

'നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'; ധോണിയ്ക്ക് ഭാര്യയുടെ അഭിനന്ദന സന്ദേശം

Jikku Joseph
'നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'; ധോണിയ്ക്ക് ഭാര്യയുടെ അഭിനന്ദന സന്ദേശം

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മഹേന്ദ്ര സിങ്ങ് ധോണിയ്ക്ക് ഭാര്യ സാക്ഷി ധോണിയുടെ ട്വിറ്റര്‍ സന്ദേശം. 'നിങ്ങള്‍ക്കു കീഴടക്കാന്‍ സാധിക്കാത്ത ഉയരങ്ങള്‍ ഇല്ല; നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു' എന്നായിരുന്നു സാക്ഷിയുടെ സന്ദേശം.

ധോണിയുടെ തിരുമാനം ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിക്കുമന്ന് ചില ആക്ഷേപങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തിലോരു തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. 200 ഏകദിന മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ കേവലം ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ധോണി നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. നിരവധി സന്ദേശങ്ങളും ആശംസകളുമാണ് തീരുമാനം പ്രഖ്യാപിച്ചതു മുതല്‍ ധോണിയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നത്.

English summary
sakshi dhoni tweet for dhoni after resign
topbanner topbanner

More News from this section

Subscribe by Email