topbanner
Monday April 24th, 2017 - 11:00:am
topbanner

സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു

NewsDesk
സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ കലാശ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തി. തുടക്കത്തില്‍ ഇരുടീമുകളും മാറിമാറി ആക്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് പോരായ്മായി. 71-ാം മിനിറ്റില്‍ സുബൈര്‍ സമിരിയിലൂടെ അഫ്ഗാനാണ് ആദ്യം ലക്ഷ്യം കാണുന്നത്.

എന്നാല്‍ ഒരു മിനിറ്റിനുശേഷം ഇന്ത്യ തിരിച്ചടിച്ചു. സുനില്‍ ഛേത്രി ഹെഡ് ചെയ്തു നല്‍കിയ പന്ത് അഫ്ഗാന്‍ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത ജെജെ വലയിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതിനാല്‍ മത്സരം അധികസമയത്തേയ്ക്കു നീണ്്ടു.

മത്സരത്തിന്റെ 101-ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ വലകുലുക്കിയ ഇന്ത്യ, അഫ്ഗാന് പിന്നീട് ഒരവസരവും നല്‍കാതെ സാഫ് കപ്പ് കിരീടം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഏഴാം കിരീടമാണിത്. ഇന്ത്യയ്ക്കായി സുനില്‍ഛേത്രിയും ജെജെ ലാല്‍ പെക്കൂലയും ഗോള്‍ നേടി.

Read more topics: saf,cup, football, final, india ,won
English summary
saf cup football final india won
topbanner topbanner

More News from this section

Subscribe by Email