topbanner
Thursday June 22nd, 2017 - 10:01:pm
topbanner

അഭിനയം തനിയ്ക്ക് പറ്റിയ പണിയല്ലെന്ന് സച്ചിന്‍

rajani v
 അഭിനയം തനിയ്ക്ക് പറ്റിയ പണിയല്ലെന്ന് സച്ചിന്‍

ദുബായ്: അഭിനയം തനിയ്ക്ക് പറ്റിയ പണിയല്ലെന്ന് സച്ചിന്‍ടെന്‍ഡുല്‍ക്കര്‍.തന്നെ കുറിച്ചുള്ള സിനിമയ്ക്കായി ആരാധകരെ പോലെ താനും കാത്തിരിക്കുകയാണെന്നും സച്ചിന്‍ വ്യക്തമാക്കി. സച്ചിന്‍ എ ബില്യണ്‍ഡ്രീംസിന്റെ' പ്രചരാണാര്‍ത്ഥം ദുബായിലെത്തിയ ടെന്‍ഡുള്‍ക്കര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് പിച്ചിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിനപ്പുറമുള്ള ചില രഹസ്യങ്ങളും വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്കറിയാം. സച്ചിന്‍ എന്ന ബാലനില്‍ നിന്ന് സച്ചിനെന്ന അതുല്യ ക്രിക്കറ്ററിലേക്കുള്ള പരിവര്‍ത്തനമാണ് സിനിമയുടെ ഇതിവൃത്തം. സച്ചിന്റെ ചില കളികളിലെ ബാറ്റിംഗ് പ്രകടനവും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ കാമറകള്‍, ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ ഒപ്പിയെടുത്തയാള്‍ക്ക് സിനിമയില്‍ പൂര്‍ണമായി അഭിനയിക്കാമായിരുന്നില്ലേയെന്ന് ചോദ്യത്തിന് മറുപടിയായി അഭിനയം പറ്റിയ പണിയല്ലെന്ന് സച്ചിന്‍ പറഞ്ഞു.

 

Read more topics: sachin, told, about, acting
English summary
sachin told about acting
topbanner topbanner

More News from this section

Subscribe by Email