Saturday October 20th, 2018 - 1:35:am
topbanner
Breaking News

ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കും; റണ്‍ നേടിയില്ലെങ്കില്‍ പാതിരാത്രിയിലും പ്രാക്ടീസ്; സച്ചിനെക്കുറിച്ച് ഗാംഗുലി

suji
ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കും; റണ്‍ നേടിയില്ലെങ്കില്‍ പാതിരാത്രിയിലും പ്രാക്ടീസ്; സച്ചിനെക്കുറിച്ച് ഗാംഗുലി

മുംബൈ: ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് അവരുടെ ക്രിക്കറ്റിലെ ദൈവമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളി അവസാനിപ്പിച്ചപ്പോള്‍ ക്രിക്കറ്റ് കാണുന്നത് നിര്‍ത്തിയ ആളുകളുടെ എണ്ണമൊന്ന് അന്വേഷിച്ചാല്‍ മതി അദ്ദേഹത്തിന്റെ മഹത്വം അറിയാന്‍. എന്നാല്‍ ആ വിജയത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥകളുണ്ടെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.

ബോംബെയില്‍ നിന്നും വരുന്ന മുടിനീട്ടി വളര്‍ത്തിയ സച്ചിനില്‍ എന്നും പ്രത്യേകതളാണ് താന്‍ കണ്ടിരുന്നതെന്ന് ഗാംഗുലി പറഞ്ഞു. ചെറിയ പ്രായത്തില്‍ പോലും നെറ്റ്‌സില്‍ നിന്നും തിരികെ പോരാന്‍ കൂട്ടാക്കാത്ത വ്യക്തിയായിരുന്നു സച്ചിന്‍. നെറ്റ്‌സ് മറ്റുള്ളവര്‍ക്ക് കൂടിയുള്ളതാണെന്ന് ഓര്‍മ്മിപ്പിച്ച് കോച്ച് സച്ചിനെ മാറ്റിയിരുന്നു.

രാത്രി പലപ്പോഴും മുറിയില്‍ എഴുന്നേറ്റ് നടക്കുന്ന ശീലവും സച്ചിനുണ്ടെന്ന് ഗാംഗുലി പറയുന്നു. ആദ്യമൊക്കെ ഭയന്ന് പോയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനൊരു അവസ്ഥ തനിക്കുണ്ടെന്ന് സച്ചിന്‍ വെളിപ്പെടുത്തിയത്. റണ്‍ സ്‌കോര്‍ ചെയ്തില്ലെങ്കിലും അദ്ദേഹത്തിന് ഉറക്കമുണ്ടായിരുന്നില്ല.

സിഡ്‌നിയില്‍ കളിക്കാന്‍ പോയ ഘട്ടത്തില്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ സച്ചിന്‍ സ്‌കോര്‍ ചെയ്തില്ല. പിന്നീട് കാണുന്നത് വെളുപ്പിന് രണ്ട് മണിക്ക് പ്രാക്ടീസ് ചെയ്യുന്നതാണ്. സിഡ്‌നിയില്‍ സെഞ്ചുറി തികച്ചാണ് അദ്ദേഹം മടങ്ങിയത്, സച്ചിനെക്കുറിച്ച് ഒരുപാട് നല്ല അനുഭവങ്ങളുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

 

English summary
sachin tendulkar was a sleepwalker reveals sourav ganguly
topbanner

More News from this section

Subscribe by Email