Wednesday September 26th, 2018 - 10:55:am
topbanner

45 നോട്ടൗട്ട്; ഹാപ്പി ബര്‍ത്ത്‌ഡേ സച്ചിന്‍

suji
45 നോട്ടൗട്ട്; ഹാപ്പി ബര്‍ത്ത്‌ഡേ സച്ചിന്‍

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹാനായ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 45 തികഞ്ഞു. ഭാര്യ അഞ്ജലി, സിഒഎ അംഗം ഡയാന എഡുല്‍ജി, മൈക്കിള്‍ ക്ലാര്‍ക്ക്, ബ്രാഡ് ഹോഗ്, രവി ശാസ്ത്രി, രോഹിത് ശര്‍മ്മ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം.

മുംബൈയില്‍ ബോറിയ മജുംദാറിന്റെ ഇലവന്‍ ഗോഡ്‌സ് & എ ബില്ല്യണ്‍ ഇന്ത്യന്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു കേക്ക് മുറിച്ചത്. 1973ല്‍ മുംബൈ ദാദറിലെ മഹാരാഷ്ട്രിയന്‍ കുടുംബത്തിലായിരുന്നു സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കറുടെ ജനനം.

മറാത്തി നോവലിസ്റ്റായിരുന്ന പിതാവ് രമേഷ് ടെണ്ടുല്‍ക്കര്‍ ഇതിഹാസ സംഗീതജ്ഞനായ സച്ചിന്‍ ദേവ് ബര്‍മന്റെ ആരാധകനായിരുന്നു. ഇതില്‍ നിന്നാണ് ക്രിക്കറ്റിലെ ദൈവത്തിന് സച്ചിനെന്ന പേര് ലഭിക്കുന്നത്. 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്.

1989ല്‍ തന്റെ പതിനാറാം വയസ്സിലാണ് സച്ചിന്റെ ആദ്യ ടെസ്റ്റ് മത്സരം. പാകിസ്ഥാനായിരുന്നു എതിരാളികള്‍. 200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരത്തിന്റെ കരിയര്‍ 24 വര്‍ഷക്കാലം നീണ്ടുനിന്നു. ഫാസ്റ്റ് ബൗളറാകാന്‍ മോഹിച്ച ലിറ്റില്‍ മാസ്റ്റര്‍ പിന്നീട് 51 ടെസ്റ്റ് സെഞ്ചുറികളും, 49 ഏകദിന സെഞ്ചുറികളും തികച്ചു. എംആര്‍എഫ് പേസ് അക്കാഡമിയിലെത്തിയ സച്ചിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡെന്നീസ് ലില്ലിയാണ് ബാറ്റിംഗിലേക്ക് തിരിച്ചുവിട്ടത്. ബാക്കിയെല്ലാം ചരിത്രം.

 

Read more topics: sachin tendulkar, birthday
English summary
sachin tendulkar turns 45
topbanner

More News from this section

Subscribe by Email