Thursday September 20th, 2018 - 2:10:am
topbanner
Breaking News

സച്ചിന്‍ വിരമിച്ചില്ലായിരുന്നുവെങ്കില്‍ പുറത്താക്കുമായിരുന്നുവെന്ന് സന്ദീപ് പാട്ടീല്‍

rajani
 സച്ചിന്‍ വിരമിച്ചില്ലായിരുന്നുവെങ്കില്‍ പുറത്താക്കുമായിരുന്നുവെന്ന് സന്ദീപ് പാട്ടീല്‍

ന്യൂഡല്‍ഹി: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഇരുന്നതാണെന്ന് മുന്‍ ചീഫ് സെലക്റ്റര്‍ സന്ദീപ് പാട്ടീല്‍. 2012ലാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2012 ഡിസംബര്‍ 12ന് നാഗ്പൂരില്‍ സെലക്റ്റര്‍മാര്‍ സച്ചിനെ സന്ദര്‍ശിച്ചിരുന്നുവെന്നും വിരമിക്കുന്ന കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

''നാഗ്പൂരില്‍ വെച്ച് സച്ചിനെ കാണുമ്‌ബോള്‍ വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് സച്ചിന്‍ അറിയിച്ചത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി സച്ചിന്റെ കാര്യത്തില്‍ ഒരു പൊതു തീരുമാനത്തിലെത്തുകയായിരുന്നു. സച്ചിനെ അടുത്ത പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.

വരാന്‍ പോകുന്നത് എന്താണെന്ന് മനസ്സിലാക്കിയ സച്ചിന്‍ അടുത്ത കൂടിക്കാഴ്ച്ചയില്‍ താന്‍ വിരമിക്കുകയാണെന്ന് വ്യക്തമാക്കി. ആ സമയത്ത് സച്ചിന്‍ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നു''

മറാത്തി ചാനലായ എ.ബി.പി മാജ്ഹക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. 2012 ഡിസംബര്‍ 23നാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 463 ഏകദിനങ്ങളില്‍ കളിച്ച സച്ചിന്‍ 18426 റണ്‍സും 49 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

നടന്മാര്‍ പലരും അര്‍ധരാത്രിയില്‍ കൂടെ കിടക്കാന്‍ വിളിക്കുന്നവര്‍: രാധിക

പ്രിയന്‍-ലിസി വിവാഹം അപകടകരമായിരിക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു

ഓണ്‍ലൈനില്‍ ഹോം തീയേറ്റര്‍ ബുക്ക് ചെയ്ത മലയാളിക്ക് ലഭിച്ചത് ഇഷ്ടിക

 

Read more topics: sachin, tendulkar, sandeep, pattil
English summary
sachin tendulkar sandeep pattil
topbanner

More News from this section

Subscribe by Email