തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന അവര്‍ക്ക് സമീപം ഒരു കാര്‍ നിര്‍ത്തി. ആ കാറില്‍ നിന്നും ഇറങ്ങുന്ന ആളെ കണ്ട് കളിക്കാര്‍ ഒന്ന് ഞെട്ടി. തങ്ങള്‍ക്കരികിലേക്ക് നടന്നുവന്നത് ക്രിക്കറ്റിലെ ദൈവം സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ആണെന്ന് മനസ്സിലാക്കിയാല്‍ ആരുമൊന്ന് ഞെട്ടില്ലേ!
സച്ചിന്റെ തെരുവ് ക്രിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാന്ദ്രയിലാണ് സച്ചിന് കളിക്കാനിറങ്ങിയത്. റോഡ് ബാരിക്കേഡ് സ്റ്റംപായി ഉപയോഗിച്ചുള്ള ക്രീസിലെത്തിയ സച്ചിന് പിള്ളേരുടെ ഏതാനും പന്തുകള്‍ നേരിട്ട ശേഷമാണ് മടങ്ങിയത്.
ചില ആണ്‍കുട്ടികള്‍ താരത്തിന്റെ അനുഗ്രഹം തേടാനും, ചിലര്‍ സെല്‍ഫിയെടുക്കാനുമാണ് തിരക്ക് കൂട്ടിയത്. ഫാസ്റ്റ് ബൗളറാകാന്‍ കൊതിച്ച സച്ചിന് പിന്നീട് ബാറ്റിംഗ് സൂപ്പര്‍ സ്റ്റാറായി മാറിയതും, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായതും ചരിത്രമാണ്.