Wednesday September 19th, 2018 - 3:06:pm
topbanner
Breaking News

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം പകരാന്‍ സച്ചിന്‍ കൊച്ചിയിലെത്തി

NewsDesk
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം പകരാന്‍ സച്ചിന്‍ കൊച്ചിയിലെത്തി

കൊച്ചി: ഐസിഎല്‍ ഫുട്‌ബോള്‍ മൂന്നാം സീസണ് മുന്നോടിയായി ആരാധകര്‍ക്ക് ആവേശമേകാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അംബാസഡറും സഹ ഉടമയുമായ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി.

രണ്ടാംഘട്ട പരിശീലനത്തിനും സൗഹൃദ മത്സരങ്ങള്‍ക്കുമായി ബാങ്കോക്കിലേക്ക് പോകുന്ന ടീമിനെ സച്ചിന്‍ യാത്ര അയക്കും. തിരുവനന്തപുരത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി ടീം കൊച്ചിയിലെത്തിയിരുന്നു. ടീമിന്റെ മറ്റ് ഉടമകളായ തെലുങ്ക് സിനിമാ താരം ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, എന്‍ പ്രസാദ് എന്നിവരും സച്ചിനൊപ്പമുണ്ട്.

കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്‌റ്റേഴ്‌സ് ഇന്നു രാത്രി തായ്‌ലന്‍ഡിലേക്കു പറക്കുന്നത്.

ഐ.എസ്.എല്ലിലെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സെമി ഫൈനലില്‍ പോലും പ്രവേശിക്കാന്‍ കഴിയാതിരുന്ന ടീമിന്റെ മാനേജ്‌മെന്റില്‍ ഉള്‍പ്പെടെ മാറ്റം വന്നു. പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ സ്വദേശികളും വിദേശികളുമായ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രഞ്ജിനി ഹരിദാസിന്റെ മൃഗസ്‌നേഹം ചോദ്യങ്ങളുമായിയെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു

മോഹന്‍ലാലിന്റെ 'ഒപ്പം' കോപ്പിയടി?: രാംഗോപാല്‍ വര്‍മ്മ

Read more topics: Sachin, Kochi, Kerala Blasters
English summary
Sachin in Kochi for Kerala Blasters unveiling
topbanner

More News from this section

Subscribe by Email