Sunday September 23rd, 2018 - 11:45:pm
topbanner

ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തില്‍ സന്തോഷം: സച്ചിന്‍

Belbin Puthiyedath
ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തില്‍ സന്തോഷം: സച്ചിന്‍

 

കൊച്ചി : പിരിമുറുക്കങ്ങളുടെ മിനിറ്റുകളെ വിജയത്തിലേക്കുള്ള പോരാട്ടമാക്കി മാറ്റി, ഡല്‍ഹിക്കെതിരെ ഗോളടിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തില്‍ മനസ്സ് തുറന്ന് സച്ചിന്‍.

സന്തോഷമെന്നാണ് സച്ചിന്‍ വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. 63ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്റെ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലെ കളി അവിസ്മരണീയമാക്കിയത്.

ഫൈനലിലേക്കുള്ള ആദ്യ കടമ്പയില്‍ ടീമിന് ആവേശമായി തുടക്കം മുതല്‍ ഗാലറിയിലുണ്ടായിരുന്ന ടീം സഹ ഉടമ കൂടിയായ സച്ചിന് ഒരു ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയപ്പോള്‍ ആവേശം ഇരട്ടിച്ചു.

ഐ.എസ്.എല്‍ സൂത്രധാരികളിരൊളായ നിത അംബാനിക്കൊപ്പമാണ് സച്ചിന്‍ ഗാലറിയിലിരുന്ന് കളി കണ്ടത്. സച്ചിനോടുള്ള സ്‌നേഹം പ്രകടപ്പിക്കുന്ന ബനറുകളുമായി ആരാധകരും സ്‌റ്റേഡിയത്തില്‍ നിറഞ്ഞിരുന്നു

Read more topics: sachin, kerala blasters, victory
English summary
sachin in Kerala blasters victory
topbanner

More News from this section

Subscribe by Email