Friday September 21st, 2018 - 11:47:pm
topbanner

അക്തറിന്റെ പന്തില്‍ സച്ചിന്‍ അടിച്ച ആ സിക്‌സറിന് 15 വയസ്; ആവേശം ഇപ്പോഴും[വീഡിയോ]

NewsDesk
അക്തറിന്റെ പന്തില്‍ സച്ചിന്‍ അടിച്ച ആ സിക്‌സറിന് 15 വയസ്; ആവേശം ഇപ്പോഴും[വീഡിയോ]

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ 2003ല്‍ നടന്ന ലോകകപ്പില്‍ ആരാധകരെ ത്രസിപ്പിച്ച് അക്തറിന്റെ പന്തില്‍ സച്ചിന്‍ അടിച്ച സിക്‌സറിന് 15 വയസ്. പാക്കിസ്ഥാനും ഇന്ത്യയും നേര്‍ക്കുനേരെയെത്തിയ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

2003 മാര്‍ച്ച് ഒന്നിനാണ് മത്സരം നടന്നത്. മൂന്നു വര്‍ഷത്തോളം ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍ വന്നിട്ടില്ലാത്ത ഇരു രാജ്യങ്ങളുടെയും ഈ പോരാട്ടം ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

മത്സരത്തിന് മുന്‍പേ സച്ചിനും അക്തറും തമ്മില്‍ വാക്‌പോരും നടന്നിരുന്നു. അതിവേഗത്തിലെത്തുന്ന പന്തുകളുമായി വെല്ലുവിളിച്ച ഷോയബ് അക്തര്‍ ഉള്‍പ്പെടെയുള്ളവരെ ചങ്കൂറ്റത്തോടെ നേരിട്ട സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആ ഇന്നിങ്‌സ് ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതപ്പെട്ടതാണ്.

മത്സരത്തില്‍ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായെങ്കിലും സച്ചിന്‍ ഇന്ത്യന് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 273 റണ്‍സ് വിജയലക്ഷ്യം 26 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ജയിച്ചു.

മത്സരത്തില്‍ വൈഡായി വന്ന ഷോര്‍ട്ട് പിച്ച് പന്തിനെ തേര്‍ഡ് മാനിലെ ഫീല്‍ഡറുടെ തലയ്ക്കു മുകളിലൂടെ കട്ട് ചെയ്ത് ഗാലറിയിലെത്തിച്ച സച്ചിന്റെ ഷോട്ട് പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടു.

75 പന്തില്‍ 12 ബൗണ്ടറിയും ആ സിക്‌സും ഉള്‍പ്പെടെ 98 റണ്‍സെടുത്ത് സച്ചിന്‍ മടങ്ങിയെങ്കിലും മുഹമ്മദ് കൈഫ് (35), രാഹുല്‍ ദ്രാവിഡ് (പുറത്താകാതെ 44), യുവരാജ് സിങ് (പുറത്താകാതെ 50) എന്നിവര്‍ ചേര്‍ന്ന് 26 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.

Read more topics: Sachin, Shoaib Akhtar
English summary
When Sachin Hit That Iconic Six Off Shoaib Akhtar
topbanner

More News from this section

Subscribe by Email