Wednesday November 14th, 2018 - 7:54:pm
topbanner

ബൈക്ക് യാത്രയില്‍ മുന്നിലുള്ളവര്‍ മാത്രം ഹെല്‍മെറ്റ് വെച്ചാല്‍ പോരാ, പിന്നിലുള്ളവരും വെക്കണം; വൈറലാകുന്നു സച്ചിന്റെ വാക്കുകള്‍  

rajani v
ബൈക്ക് യാത്രയില്‍ മുന്നിലുള്ളവര്‍ മാത്രം ഹെല്‍മെറ്റ് വെച്ചാല്‍ പോരാ, പിന്നിലുള്ളവരും വെക്കണം; വൈറലാകുന്നു സച്ചിന്റെ വാക്കുകള്‍   

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലുള്ളവര്‍ മാത്രം ഹെല്‍മെറ്റ് വെച്ചാല്‍ പോരാ,പിന്നിലുള്ളവരും വെക്കണം ഇത് പറയുന്നത് മറ്റാരുമല്ല സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. മലയാളികളോടുള്ള സച്ചിന്റെ ഉപദേശം വൈറലാകുന്നു.
തിരുവനന്തപുരത്തെ പേട്ട-ചാക്ക റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു സച്ചിന്‍ ഹെല്‍മെറ്റ്ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടത്.

സച്ചിനെ കണ്ട് അതിശയപ്പെട്ട് ഒരു ആരാധകന്‍ ബൈക്ക്‌സച്ചിന്റെ കാറിന് തൊട്ടരികില്‍ നിര്‍ത്തി. ഇയാളോട് അല്‍പം മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെട്ടസച്ചിന്‍ പിറകില്‍ വരുന്നവരോട് ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ ഒരു ബൈക്കിന് പിന്നില്‍ യാത്ര ചെയ്ത സ്ത്രീയെ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു.

മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്നായിരുന്നു സച്ചിന്റെ സ്നേഹോപദേശം. സച്ചിനെ കണ്ട അമ്പരപ്പില്‍ ഓകെ ഓകെ എന്ന്അവര്‍ പറയുന്നുന്നതും വീഡിയോയില്‍ കാണാം.സച്ചിന്‍ ട്വീറ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. താഴെ സച്ചിനെ അഭിനന്ദിച്ചുള്ള കമന്റുകളും കാണാം.

 

 

 

Read more topics: sachin, helmet, video
English summary
sachin helmet issue video
topbanner

More News from this section

Subscribe by Email