Thursday September 20th, 2018 - 8:55:am
topbanner
Breaking News

സച്ചിന്റെ മകള്‍ സാറയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

rajani v
സച്ചിന്റെ മകള്‍ സാറയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാറാണ് പശ്ചിമ ബംഗാളില്‍ അറസ്റ്റിലായത്.

സാറയെ വീട്ടിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചായിരുന്നു ദേബ്കുമാര്‍ ശല്യം ചെയ്തിരുന്നത്. സാറയോട് പ്രണയമാണെന്നും വിവാഹം കഴിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. സച്ചിന്റെ പരാതിയെത്തുടര്‍ന്നാണ് ദേബ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം തനിക്ക് സാറയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അറസ്റ്റിലായ പ്രതി പൊലീസിനോട് പറഞ്ഞു. ടിവിയില്‍ കളി കാണുന്നതിനിടെയാണ് പവലിയനില്‍ ഇരുന്ന് കളി ആസ്വദിക്കുന്ന അവളെ ശ്രദ്ധയില്‍പ്പെട്ടതെന്നും കണ്ടപ്പോള്‍ത്തന്നെ അവളുമായി പ്രേമത്തിലാകുകയായിരുന്നുവെന്നും ദേബ്കുമാര്‍ പറഞ്ഞു.

 

 

Read more topics: sachin, daugter, disterb
English summary
sachin daugter disterb youngmen arrest
topbanner

More News from this section

Subscribe by Email