Monday July 22nd, 2019 - 1:24:pm
topbanner
topbanner

സച്ചിനെ തിരുത്തി സോഷ്യല്‍ മീഡിയ

SNEHA
സച്ചിനെ തിരുത്തി സോഷ്യല്‍ മീഡിയ

മഹാന്‍മാരായ പലരെയും തിരുത്തിയ സോഷ്യല്‍ മീഡിയ സച്ചിനെയും വെറുതെ വിട്ടില്ല. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ ഉപദേശിച്ച സച്ചിനെ കൊണ്ട് കാറിന്റെ സീറ്റ് ബെല്‍റ്റ് കെട്ടിച്ചാണ് സോഷ്യല്‍ മീഡിയ ഇക്കുറി കൈയ്യടി നേടിയത്.

സച്ചിന്‍ തന്റെ ഫേസ് ബുക്കില്‍ ബൈക്കിന്റെ പിന്നിലിരിക്കുന്ന സ്ത്രീയോട് ഹെല്‍മെറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ട് പങ്കുവച്ച വിഡിയോയാണ് സച്ചിനു തന്നെ വിനയായത്.

സച്ചിന്‍ ഇരുചക്ര യാത്രക്കാരനോട് ഹെല്‍മെറ്റ് ധരിക്കാന്‍ അവശ്യപ്പെടുന്ന വിഡിയോ വൈറലായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായാണ് കേരളത്തില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ടുപേരും ഹെല്‍മെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് വിഡിയോ സച്ചിന്‍ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തത്.

എന്നാല്‍ സച്ചിനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മിക്ക കമന്റുകളും. ഇതോടെയാണ് സച്ചിന്‍ സോഷ്യല്‍ മീഡിയയ്ക്കു മുന്നില്‍ മുട്ടുമടക്കി സീറ്റ് ബെല്‍ട്ട് ധരിച്ചു കൊണ്ടുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

Read more topics: sachin, helmet, social media,
English summary
sachin helmet issue Seat belt
topbanner

More News from this section

Subscribe by Email