Monday November 19th, 2018 - 7:12:am
topbanner

ഒറ്റ സെഞ്ചുറി, ഒത്തിരി റെക്കോര്‍ഡുകള്‍; രോഹിത് ശര്‍മ്മ കുറിച്ചത് അന്താരാഷ്ട്ര ടി20യിലെ നാലാമത്തെ നൂറ്

suji
ഒറ്റ സെഞ്ചുറി, ഒത്തിരി റെക്കോര്‍ഡുകള്‍; രോഹിത് ശര്‍മ്മ കുറിച്ചത് അന്താരാഷ്ട്ര ടി20യിലെ നാലാമത്തെ നൂറ്

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ആ പതിവില്‍ നിന്നും രോഹിത് ശര്‍മ്മ പിന്‍മാറുന്നില്ല. അന്താരാഷ്ട്ര ടി20യിലെ നാലാമത്തെ സെഞ്ചുറി തികച്ച് കൊണ്ടാണ് രോഹിത് പുതിയ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. ലക്‌നൗവില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ 71 റണ്ണിനാണ് ഇന്ത്യ വിജയം കൊയ്തത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നാല് സെഞ്ചുറികള്‍ തികച്ച ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത്. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ബാറ്റ്‌സ്മാനും ഇപ്പോള്‍ ഇദ്ദേഹമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ഇക്കാര്യത്തില്‍ രോഹിത് മറികടന്നത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്കായി പുറത്താകാതെ 111 റണ്‍സാണ് താരം കുറിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ 20 ഓവറില്‍ 9 വിക്കറ്റിന് 124 റണ്ണില്‍ ചുരുട്ടിക്കെട്ടിയതോടെയാണ് ഇന്ത്യ വിജയം കൈക്കലാക്കിയത്. മികച്ച പ്രകടനം നടത്താന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ശ്രമിക്കാറുണ്ട്, മത്സരം കാണാനെത്തിയവരെല്ലാം പുഞ്ചിരിയോടെയാണ് മടങ്ങുക. ഇതിന് വേണ്ടിയാണ് ഞങ്ങള്‍ കളത്തിലിറങ്ങുന്നത്, രോഹിത് മത്സരത്തിന് ശേഷം പ്രതികരിച്ചു.

 

 

Read more topics: rohit sharma,record
English summary
rohit sharma in new records
topbanner

More News from this section

Subscribe by Email